Kerala
കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകനെ കത്തികൊണ്ട് കുത്തി: യുവാവ് പിടിയില്‍
എന്‍ഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്.
കോഴിക്കോട് | കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ അധ്യാപകനെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് വെള്ളിയാഴ്ച ഉച്ചയോടെ കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദ് എന്ന യുവാവാണ് ജയചന്ദ്രനെ ആക്രമിച്ചത്. എന്‍ഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് കുന്നമംഗലം പോലീസെത്തി പ്രതിയെ കസ്റ്റഡയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പോലീസ് പറഞ്ഞു.കൂടുതല്‍ വിവരങ്ങല്‍ക്കായി പ്രതിയെ പോലീസ് ചോദ്യംചെയ്ത് വരികയാണ്. എന്‍ഐടി ക്യാമ്പസില്‍ പ്രതി എത്തിയത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.