Connect with us

Kerala

കോഴിക്കോട്ട് രണ്ട് പ്രദേശങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തത് ഒമ്പത് കിലോക്കടുത്ത് കഞ്ചാവ്; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ രണ്ട് പ്രദേശങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തത് ഒമ്പത് കിലോക്കടുത്ത് കഞ്ചാവ്. താമരശ്ശേരിയില്‍ അഞ്ചര കിലോ കഞ്ചാവുമായി പരപ്പന്‍പൊയില്‍ കതിരോട് പൂളക്കര ജയന്തും 3.270 കിലോ കഞ്ചാവുമായി പന്നൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന പന്നിക്കോട്ടൂര്‍ വൈലാങ്കര സഫ്ദര്‍ ഹാശ്മിയുമാണ് അറസ്റ്റിലായത്. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം ഇന്ന് വൈകീട്ടോടെയാണ് ജയന്ത് പിടിയിലായത്. ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളും താമരശ്ശേരി പോലീസും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ് ഐമാരായ വി കെ സുരേഷ്, രാജീവ് ബാബു, സനൂജ്, മുരളീധരന്‍, അഭിലാഷ്, എ എസ് ഐ. ജയപ്രകാശ്, സി പി ഒമാരായ ശോഭിത്, റഫീഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

കൊടുവള്ളി പോലീസാണ് സഫ്ദര്‍ ഹാശ്മിയെ പിടികൂടിയത്. 3.270 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. റൂറല്‍ എസ് പി. എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ. സി കെ റസാഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 55 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മഞ്ചേരിയില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐമാരായ രാജീവ്ബാബു, വി കെ സുരേഷ്, എ എസ് ഐ. സജീവന്‍, എസി പി ഒ. ലിനീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

Latest