Kerala
കോഴിക്കോട് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ഒരു മരണം
ഒപ്പമുണ്ടായിരുന്ന ആളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് | എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കത്തിനടുത്ത് വലിയപറമ്പില്‍ ആണ് അപകടം നടന്നത്.
മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു . അപകടം നടന്ന ഉടനെ പരുക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
---- facebook comment plugin here -----