Kerala
കോഴിക്കോട് അധ്യാപകനെ കാണാനില്ല; സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയില്ല
മൂന്ന് ദിവസം മുന്നേയാണ് കാണാതായതെന്ന് ബന്ധുക്കള്‍

കോഴിക്കോട് | കോഴിക്കോട് മേപ്പയ്യൂരില്‍ അധ്യാപകനെ കാണാനില്ലെന്ന് പരാതി. വടകര താഴങ്ങാടി ഗുജറാത്ത് എസ് ബി സ്‌കൂള്‍ അധ്യാപകനായ മേപ്പയൂര്‍ നടുവിലക്കണ്ടി സ്വദേശി ദേവദര്‍ശനെയാണ് കാണാതായത്. മൂന്ന് ദിവസം മുന്നേയാണ് ഇദ്ദേഹത്തെ കാണാതായത്. സ്‌കൂളിലേക്ക് പോയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നു ദേവദര്‍ശനെന്ന് സഹ അധ്യാപകര്‍ പറഞ്ഞു. മേപ്പയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----