Connect with us

calicut twin blasts

കോഴിക്കോട് ഇരട്ട സ്‌ഫോടനം: ഹരജികളില്‍ ഇന്ന് ഹൈക്കോടതി വിധി

2006ലാണ് കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സ്‌ഫോടനങ്ങളുണ്ടായത്.

Published

|

Last Updated

കൊച്ചി | കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടന കേസുകളില്‍ എന്‍ ഐ എ വിധിക്കെതിരായ ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ ഐ എയും ഹരജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്‍ ഐ എ കോടതി വിധി റദ്ദാക്കണമെന്നാണ് നസീറിന്റെ ആവശ്യം.

അതേസമയം, രണ്ട് പേരെ വെറുതെവിട്ടതിനെതിരെയാണ് എന്‍ ഐ എ ഹൈക്കോടതിയെ സമീപിച്ചത്. 2006ലാണ് കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സ്‌ഫോടനങ്ങളുണ്ടായത്. കെ എസ് ആര്‍ ടി സി, മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡുകളിലായിരുന്നു സ്‌ഫോടനങ്ങള്‍.