Kerala
കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; രോഗം സ്ഥിരീകരിച്ചത് 10 പേര്‍ക്ക്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്കുശേഷം ആരോഗ്യ വകുപ്പ് യോഗം ചേരും.
കോഴിക്കോട്| കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത. ക്യൂലക്സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. പത്ത് പേര്‍ക്കാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ രോഗ മുക്തരായി. മരിച്ച രണ്ട് പേരുടെ സാമ്പിള്‍ ഫലം ലഭിച്ചിട്ടില്ല.
കൊതുക് നിര്‍മ്മാജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്കുശേഷം ആരോഗ്യ വകുപ്പ് യോഗം ചേരും.
---- facebook comment plugin here -----