Kerala
കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ
ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിന്‍മാര്‍ഗം മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഷാഹുല്‍

കോഴിക്കോട് | കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍.ഫറോക്ക് സ്വദേശി ഷാഹുല്‍ ഹമീദാണ് അറസ്റ്റിലായത്. യുവാവില്‍ നിന്നും 400 ഗ്രാം ഹാഷിഷാണ് പിടികൂടിയത്. സൗത്ത് ബീച്ചിലെ ഒരു ഹോട്ടലിനു സമീപത്ത് വെച്ചാണ് പ്രതി പിടിയിലാവുന്നത്.
കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന വില്‍പ്പനയും ഉപയോഗവും നടന്നുവരുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ കീഴിലുള്ള DANSAF സ്‌ക്വാഡും ടൗണ്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിന്‍മാര്‍ഗം മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഷാഹുല്‍ എന്ന് പോലീസ് വ്യക്തമാക്കി.
---- facebook comment plugin here -----