Kerala
ഒന്നും പ്രതീക്ഷിച്ചല്ല സി പി എമ്മില്‍ ചേര്‍ന്നതെന്ന് കെ.പി അനില്‍കുമാര്‍
പാര്‍ട്ടി പറയുന്നത് പോലെ പ്രവര്‍ത്തിക്കുമെന്ന് അനിര്‍കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം| സി പി എമ്മുമായി നേരത്ത ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്ന കെ പി അനില്‍കുമാര്‍. ഒന്നും പ്രതീക്ഷിച്ചല്ല സി പി എമ്മില്‍ ചേര്‍ന്നത്. ഒന്നും ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പറയുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും അനിര്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചശേഷം എ കെ ജി സെന്ററിലെത്തിയ കെ പി അനില്‍കുമാറിനെ ചുവന്ന ഷാള്‍ അണിയിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്.
---- facebook comment plugin here -----