Connect with us

resign

കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ കോണ്‍ഗ്രസ് വിട്ടു

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കെ പി സി സി അധ്യക്ഷന് അദ്ദേഹം രാജിക്കത്ത് നല്‍കി. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാറിന് പിന്നാലെയാണ് രതികുമാറും കോണ്‍ഗ്രസ് വിട്ടത്. സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായി അദ്ദേഹം എ കെ ജി സെന്ററിലെത്തിയിട്ടുണ്ട്. സി പി എമ്മില്‍ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെ പി സി സി ജനറല്‍ സെക്രട്ടറിയാണ് രതികുമാര്‍. ഇതിന് മുമ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടെത്തുമെന്ന് ഇന്നലെ കെ പി അനില്‍കുമാര്‍ സൂചിപ്പിച്ചിരുന്നു.

 

 

Latest