Connect with us

Kerala

കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും; പുന: സംഘടനയും തരൂര്‍ വിവാദവും ചര്‍ച്ചയാകും

കെപിസിസി ട്രഷറുടെ മരണവും ബന്ധുക്കള്‍ ഇന്ദിര ഭവന്‍ കേന്ദ്രീകരിച്ച് പരാതി നല്‍കിയതും ചര്‍ച്ചയാകും

Published

|

Last Updated

തിരുവനന്തപുരം |  കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് ഭാരവാഹി യോഗവും നാളെ എക്‌സിക്യൂട്ടീവും ചേരും. പുനഃസംഘടന വൈകുന്നതില്‍ നേതൃത്വത്തിനു എതിരായ വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നേക്കും.നിലവില്‍ ബൂത്ത് തലം മുതല്‍ കെപിസിസി പുനഃസംഘടന വരെ വൈകിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുനഃസംഘടന വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. കെപിസിസി ട്രഷറുടെ മരണവും ബന്ധുക്കള്‍ ഇന്ദിര ഭവന്‍ കേന്ദ്രീകരിച്ച് പരാതി നല്‍കിയതും ചര്‍ച്ചയാകും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തരൂര്‍ അടക്കമുള്ള നേതാക്കള്‍ മുന്നോട്ട് വന്നതും ചര്‍ച്ചയാകും. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാര്‍ പ്രകടിപ്പിച്ചിരിക്കുകയാണ്. നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂര്‍ തുറന്ന് പറഞ്ഞുകഴിഞ്ഞു.

---- facebook comment plugin here -----

Latest