Kerala
കെപിസിസി ഭാരവാഹി പട്ടിക: പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെ സുധാകരന്‍; പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് കെ മുരളീധരന്‍
ഭാരവാഹി പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചയാകാമായിരുന്നുവെന്ന് കെ മുരളീധരന്‍

ന്യൂഡല്‍ഹി | കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെസിപിസി പ്രസിഡന്റ് കെ സുധാകരന്‍.പ്രഖ്യാപിച്ച ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവരെയെല്ലാം നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കെപിസിസി ഭാരവാഹി പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചയാകാമായിരുന്നുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. പട്ടികയെ അനുകൂലിക്കുന്നില്ല. അച്ചടക്കം തനിക്കും ബാധകമായതില്‍ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മുന്‍ പ്രസിഡന്റുമാരോട് കൂടുതല്‍ ചര്‍ച്ച ആകാമായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----