Kerala
കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത്
തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷന്‍ 25ന്റെ പുരോഗതിയാണ് യോഗത്തിലെ പ്രധാന അജണ്ട.
തിരുവനന്തപുരം| കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത്. തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷന്‍ 25ന്റെ പുരോഗതിയാണ് യോഗത്തിലെ പ്രധാന അജണ്ട. ഈ യോഗത്തില്‍ കൂടുതല്‍ നേതാക്കള്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശന വിഷയത്തില്‍ പ്രതികരിച്ചേക്കും. ഉച്ചക്ക് രണ്ടരക്ക് ശേഷമാണ് യോഗം. യോഗത്തില്‍ പാര്‍ട്ടി പുനഃസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചര്‍ച്ചയാകും.
അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. അന്‍വര്‍ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. അന്‍വര്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തിലും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായി നടത്തിയ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിന് ശേഷമേ യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടത്.