Kerala
പിണറായിയുടെ പാദം നക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ആളോട് ചര്‍ച്ചക്ക് തയ്യാറായ ആളാണ് കെപിസിസി പ്രസിഡന്റ്: ബെന്നി ബെഹനാന്‍
അതൃപ്തരായ നേതാക്കളെ പിടിച്ച് നിര്‍ത്താനായില്ല, എന്നാല്‍ അവര്‍ പാര്‍ട്ടി വിട്ട് പോയതെന്തെന്ന് കോണ്‍ഗ്രസ് പരിശോധിക്കണം.
കൊച്ചി| നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ബെന്നി ബെഹനാന്‍ എംപി. പോയതിനെയും പോയവരെയും ന്യായീകരിക്കുന്നില്ല. എന്നാല്‍ ആളുകള്‍ പോകാതിരിക്കാനും പിടിച്ച് നിര്‍ത്താനും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെപിസിസി ജനറല്‍ സെക്രട്ടറി ആയിരുന്ന കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി നടപടിയില്‍ വിഷമമുള്ളവര്‍ക്ക് കാര്യങ്ങള്‍ പറയാന്‍ അവസരമൊരുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ പാദം നക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ആളോട് ചര്‍ച്ചക്ക് തയ്യാറായ ആളാണ് കെപിസിസി പ്രസിഡന്റെന്ന് ബെന്നി ബെഹനാന്‍ വിമര്‍ശിച്ചു.
അതൃപ്തരായ നേതാക്കളെ പിടിച്ച് നിര്‍ത്താനായില്ല, എന്നാല്‍ അവര്‍ പാര്‍ട്ടി വിട്ട് പോയതെന്തെന്ന് കോണ്‍ഗ്രസ് പരിശോധിക്കണം. നിലവില്‍ കോണ്‍ഗ്രസ് നേരിടുന്ന സാഹചര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി തയ്യാറാകണം. പുതിയ നേതൃത്വത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.