Connect with us

കോടതി അലക്ഷ്യ കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി

ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതെന്ന പരാമര്‍ശനം ഷുഹൈബ് വധക്കേസില്‍

Published

|

Last Updated

കൊച്ചി | ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതെന്നു പറഞ്ഞതിന്റെ പേരിലുണ്ടായ കോടതിയലക്ഷ്യ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി.

ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമര്‍ശമാണ് കേസിന് ആധാരം. 2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം. കേസില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ സുധാകരന്‍ മടങ്ങി. ഇനി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.

Latest