Connect with us

Kerala

കെപിസിസി പുന:സംഘടന: തന്നോട് പോലും ചര്‍ച്ച ചെയ്തില്ല; അതൃപ്തി പരസ്യമാക്കി മുല്ലപ്പള്ളി

ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താന്‍ നിനിര്‍ദേശിച്ചിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം | കെപിസിസി പുനഃസംഘടന സംബന്ധിച്ച് തന്റെ അതൃപ്തി പരസ്യമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍.പുനസംഘടന സംബന്ധിച്ച് മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ തന്നോട് പോലും ചര്‍ച്ച ചെയ്തില്ല. ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താന്‍ നിനിര്‍ദേശിച്ചിട്ടില്ല. .മാധ്യമങ്ങളിലൂടെയാണ് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

രാജ്യസഭ സീറ്റിന്റെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ല. രാജ്യസഭയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

 

 

Latest