Kerala
കെപിസിസി ട്രഷററുടെ മരണം; കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യും: അനുനയിപ്പിച്ച് കെപിസിസി സംഘം
അച്ഛന്‍ വിശ്വസിച്ച പാര്‍ട്ടിയുടെ ഉറപ്പില്‍ വിശ്വസിക്കുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം കുടുംബം പ്രതികരിച്ചു.
കല്‍പറ്റ| വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. എന്‍എം വിജയന്റെ കുടുംബത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കാണുകയും എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്നും ഉറപ്പ് നല്‍കി.
തുടക്കത്തിൽ പാർട്ടി നന്നായി ഇടപെട്ടിരുന്നെങ്കില്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു. പ്രയാസങ്ങളെല്ലാം മാറിയെന്നും അച്ഛന്‍ വിശ്വസിച്ച പാര്‍ട്ടിയുടെ ഉറപ്പില്‍ വിശ്വസിക്കുന്നുവെന്നും കൂടിക്കാഴ്ചക്ക് ശേഷം കുടുംബം പ്രതികരിച്ചു. അതേസമയം കേസന്വേഷണം അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് കുടുംബത്തിന്റെ നിലപാട്.
രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കി വിഷയത്തെ മാറ്റാന്‍ അനുവദിക്കില്ല. കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.