Connect with us

Kerala

പരാമര്‍ശത്തില്‍ ഉറച്ച് കൃഷ്ണദാസ്; വാക്കും പ്രയോഗവും തിരഞ്ഞെടുത്താണ് ഉപയോഗിച്ചത്

മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്.

Published

|

Last Updated

പാലക്കാട് | തന്റെ ഉത്തമ ബോധ്യത്തിലാണ് ഇറച്ചിക്കടക്കുമുമ്പില്‍ പട്ടി നില്‍ക്കുന്ന ഉപമ ഉപയോഗിച്ചതെന്നും ആ പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നതാണെന്നും സി പി എം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത് ബോധപൂര്‍വമാണ്. ആ സാഹചര്യത്തിനു ചേര്‍ന്ന വാക്കും പ്രയോഗവും തിരഞ്ഞെടുത്താണ് ഉപയോഗിച്ചത്. അബദ്ധത്തില്‍ പറഞ്ഞതല്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്.

അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടി പരിഹരിക്കാനാകുന്ന പ്രശ്‌നം മാത്രമാണ്. വിമര്‍ശനങ്ങളെ ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ പട്ടികളെന്ന് ഞാന്‍ പേരെടുത്ത് പറഞ്ഞിട്ടില്ല. ഒന്നും വ്യക്തിപരമല്ലെന്നും പട്ടികളെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

 

Latest