Connect with us

ks shan murder

കെ എസ് ഷാന്‍ കൊലക്കേസ്: ആര്‍ എസ് എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

Published

|

Last Updated

ആലപ്പുഴ | എസ് ഡി പി ഐ നേതാവ് കെ എസ് ഷാന്‍ കൊലക്കേസില്‍ ഒരു ആര്‍ എസ് എസ് നേതാവ് കൂടി അറസ്റ്റില്‍. ആര്‍ എസ് എസ് ജില്ലാ പ്രചാരക് അനീഷാ(39)ണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ ഇയാളെ ആലുവയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഷാനിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ക്ക് ഒളിത്തവളം ഒരുക്കിനല്‍കിയത് അനീഷാണെന്ന് പോലീസ് പറയുന്നു. ആലുവ കാര്യാലയത്തിലാണ് ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിനല്‍കിയത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.