Kerala
കെ എസ് ഷാന്‍ വധം: നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്.

ആലപ്പുഴ | കെ എസ് ഷാന്‍ വധക്കേസില്‍ നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്.
പ്രോസിക്യൂഷന്‍ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, മറ്റുപ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്കോടതി നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല.
2021 ഡിസംബര്‍ 18ന് രാത്രിയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ഇതിനു പിന്നാലെ ബി ജെ പി നേതാവും ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഈ കേസിലെ പ്രതികള്‍.