Connect with us

Kerala

കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് പുലര്‍ച്ചെ വീട്ടിലെ മുകളിലത്തെ നിലയിലെ ഷെമീമിന്റെ ഓഫീസ് റൂമിലാണ് മൃതദേഹം കണ്ടത്.

Published

|

Last Updated

തിരുവനന്തപുരം|കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂര്‍ കൊച്ചു ആട്ടുകാല്‍ സ്വദേശി ഷെമീം മന്‍സില്‍ മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെ വീട്ടിലെ മുകളിലത്തെ നിലയിലെ ഷെമീമിന്റെ ഓഫീസ് റൂമിലാണ് മൃതദേഹം കണ്ടത്.

നെടുമങ്ങാട് പോലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോത്തന്‍കോട് കെഎസ്ഇബി ഓഫിസിലെ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്നു. ഒന്നര മാസം മുന്‍പാണ് ഷെമീമിന് പ്രമോഷന്‍ കിട്ടിയത്.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest