Connect with us

Kerala

കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു ; കോഴിഫാമിലെ 1500 കോഴികള്‍ ചത്തതായി പരാതി

നേരത്തെ വൈദ്യുതി വിച്ഛേദിക്കുമ്പോള്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ടായിരുന്നെന്നും പകരം സംവിധാനം ഒരുക്കാന്‍ കഴിയുമായിരുന്നെന്നും ഇത്തവണ അതുണ്ടായില്ലെന്നുമാണ് അബ്ദുല്ല പറയുന്നത്.

Published

|

Last Updated

മലപ്പുറം | മലപ്പുറം വളാഞ്ചേരിയില്‍ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് കോഴിഫാമിലെ 1500 കോഴികള്‍ ചത്തതായി കര്‍ഷകന്റെ പരാതി.

വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മല്‍ അബ്ദുല്ലയുടെ ഫാമിലെ  1500ഓളം കോഴികളാണ് ചത്തത്. അറ്റകുറ്റ പണിക്കായാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ കനത്ത ചൂടിനൊപ്പം വെള്ളം എത്തിക്കാന്‍ കഴിയാത്തതുമാണ് കോഴികള്‍ ചാവാന്‍ കാരണമായി പറയുന്നത്. മൂന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

നേരത്തെ വൈദ്യുതി വിച്ഛേദിക്കുമ്പോള്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ടായിരുന്നെന്നും പകരം സംവിധാനം ഒരുക്കാന്‍ കഴിയുമായിരുന്നെന്നും ഇത്തവണ അതുണ്ടായില്ലെന്നുമാണ് അബ്ദുല്ല പറയുന്നത്.

അതേസമയം ഭാഗികമായാണ് വൈദ്യുതി വിച്ഛേദിച്ചതെന്നാണ് സംഭവത്തില്‍ കെഎസ്ഇബി പ്രതികരിച്ചത്.

Latest