Eranakulam
യുവ കർഷകന്റെ വാഴകൃഷി മുന്നറിയിപ്പില്ലാതെ വെട്ടി നശിപ്പിച്ച് കെഎസ്ഇബി; നാല് ലക്ഷം രൂപയുടെ നഷ്ടം
സംഭവത്തില്‍ ട്രാന്‍സ്മിഷന്‍ ഡയറക്ടറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

കൊച്ചി | മുവാറ്റുപുഴ പുതുപ്പാടിയില്‍ യുവ കർഷകന്റെ വാഴകൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി. അനീഷ് എന്നയാളുടെ തോട്ടത്തിലെ വാഴകളാണ് മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചത്. ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിനാലാണ് വാഴ വെട്ടിയതെന്ന് അധികൃതരുടെ വിശദീകരണം.
കുലച്ച വാഴകളാണ് നിർദയം വെട്ടിനിരത്തിയതിരിക്കുന്നത്. നാലു ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി കര്‍ഷകന്‍ പറയുന്നു. വാഴ വെട്ടുന്നതിന് മുന്‍പ് തന്നെ അറിയിച്ചിരുന്നില്ലെന്നും അനീഷ് പറഞ്ഞു.
സംഭവത്തില്‍ ട്രാന്‍സ്മിഷന്‍ ഡയറക്ടറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇടപെടലുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
---- facebook comment plugin here -----