Connect with us

Kerala

പത്തനംതിട്ടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

വൈകീട്ട് മൂന്നരയോടെയാണ് അപകടം

Published

|

Last Updated

പത്തനംതിട്ട |  ജോലിക്കിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് (35)താണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് അപകടം .ഒരുവശത്തേക്ക് ചരിഞ്ഞ കെഎസ്ഇബി പോസ്റ്റില്‍ നിന്ന് ലൈന്‍ മാറ്റുന്നതിനിടെയാണ് ജീവനക്കാരന് ഷോക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ വൈദ്യുതി പ്രവഹിച്ചതിനൈ തുടര്‍ന്ന് കരാര്‍ ജീവനക്കാരന് ഷേക്കേല്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

 

Latest