Connect with us

Kerala

കെഎസ്ഇബി ഓഫീസില്‍ കയറി അസിസ്റ്റന്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവമ്പാടി സ്വദേശി അജ്മല്‍ യുസിയാണ് അറസ്റ്റിലായത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് റ്റ തിരുവമ്പാടി കെഎസ്ഇബി ഓഫീസില്‍ കയറി അസിസ്റ്റന്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവമ്പാടി സ്വദേശി അജ്മല്‍ യുസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഫീസിലെ കമ്പ്യൂട്ടര്‍ അടക്കമുള്ള സാമഗ്രികളും അജ്മല്‍ തകര്‍ത്തിട്ടുണ്ട്.

പരിക്കേറ്റ തിരുവമ്പാടി അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രശാന്തിനെ മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.

 

 

Latest