Connect with us

KSEB

കെ എസ് ഇ ബി: ചര്‍ച്ച പരാജയം, സമരം തുടരും

ചര്‍ച്ചയില്‍ സി എം ഡി പങ്കെടുത്തില്ല.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ഇ ബി ചെയര്‍മാനും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായുള്ള തൊഴിലാളി സംഘടനകൾ ഇന്ന് നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ചയില്‍ സി എം ഡി പങ്കെടുത്തില്ല. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാത്തതിനാൽ സമരം തുടരുമെന്ന് സംഘടനകൾ അറിയിച്ചു.

ബോര്‍ഡ് ചെയര്‍മാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്നും ഏകപക്ഷീയ തീരുമാനങ്ങള്‍ തിരുത്തണമെന്നുമായിരുന്നു ഓഫീസേഴ്‌സ് അസോസിയേഷന്റെ ആവശ്യങ്ങള്‍. സമരത്തെ തുടര്‍ന്നുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിനെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്ക് സ്ഥലംമാറ്റവുമുണ്ടായിരുന്നു. അതേസമയം, ജാസ്മിൻ്റെ സസ്പെൻഷൻ കർശന ഉപാധികളോടെ പിൻവലിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ സീതത്തോട്ടിലേക്കുള്ള സ്ഥലംമാറ്റമുണ്ടാകും.

Latest