Kerala
ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും 4.കി മിവരെ വൈദ്യുതി പുനസ്ഥാപിച്ചതായി കെ എസ് ഇ ബി
ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനര്‍നിര്‍മ്മിച്ച് വൈദ്യുതി എത്തിച്ചിട്ടുണ്ട്

കല്‍പ്പറ്റ \ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെ എസ് ഇ ബി. കല്‍പ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെയാണ് വൈദ്യുതി എത്തിച്ചിരിക്കുന്നത്. വൈദ്യുതി പുന:സ്ഥാപിക്കാനായി് എബിസി കേബിളുകളും ട്രാന്‍സ്‌ഫോമറുകളും എത്തിയതായും കെ എസ് ഇ ബി്അറിയിച്ചു.
ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനര്‍നിര്‍മ്മിച്ച് വൈദ്യുതി എത്തിച്ചിട്ടുണ്ട്
പ്രാഥമിക കണക്ക് അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്.
പ്രാഥമിക ജോലികള്‍ നിര്‍വഹിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും സബ് എന്‍ജിനീയര്‍മാരുടെ രണ്ട് സംഘവും സജ്ജമായതായും കെ എസ് ഇ ബി അറിയിച്ചു