Connect with us

Kerala

സംസ്ഥാനത്ത് പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി

പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവുണ്ടാകുമെന്നാണ് അറിയിപ്പ്.

Published

|

Last Updated

തിരുവനന്തപുരം \  സംസ്ഥാനത്ത് വൈദ്യുതി പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് കെ എസ് ഇ ബി. വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ദ്ധനവും, ഝാര്‍ഖണ്ടിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണമാണിത്. പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവുണ്ടാകുമെന്നാണ് അറിയിപ്പ്.

 

പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം.
വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെ എസ് ഇ ബി ഫേസ്ബുക്ക് കുറിപ്പില്‍ അഭ്യര്‍ഥിച്ചു

---- facebook comment plugin here -----

Latest