Connect with us

KSEB

ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെ എസ് ഇ ബി; പവര്‍കട്ടില്‍ 21ന് തീരുമാനം

പ്രതിസന്ധി തുടരുകയാണെങ്കില്‍ അടുത്ത മാസം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതും പ്രതിസന്ധിയിലാകും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെ എസ് ഇ ബി സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. ഉന്നതതല ചര്‍ച്ചയിലാണ് കെ എസ് ഇ ബി ഇക്കാര്യം അറിയിച്ചത്. പവര്‍കട്ട് വേണോയെന്നതിലും ചര്‍ച്ച നടന്നു. ഇതില്‍ ഈ മാസം 21ന് ശേഷം തീരുമാനമുണ്ടാകും. അതേസമയം, വൈദ്യുതി പ്രതിസന്ധിയില്‍ എന്ത് നടപടി സ്വീകരിക്കാമെന്നതില്‍ 21ന് റിപ്പോര്‍ട്ട് നല്‍കാന്‍ കെ എസ് ഇ ബി ചെയര്‍മാന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ 37 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ ആഭ്യന്തര ഉത്പാദനം കുറച്ചിട്ടുണ്ട്. പകരം പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് കൂടിയ വിലക്കാണ് ഇപ്പോള്‍ കെ എസ് ഇ ബി വൈദ്യുതി വാങ്ങുന്നത്. ഇതിനായി ദിനംപ്രതി 10 കോടി രൂപക്കടുത്താണ് ചെലവാകുന്നത്. അതുകൊണ്ട് തന്നെ കിട്ടുന്ന വരുമാനം വൈദ്യുതി വാങ്ങാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ പ്രതിസന്ധി തുടരുകയാണെങ്കില്‍ അടുത്ത മാസം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതും പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധന ഉള്‍പ്പടെ വേണ്ടി വരുമെന്നാണ് കെ എസ് ഇ ബി വിലയിരുത്തല്‍.

സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാവില്ല. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. എത്ര രൂപക്ക് വൈദ്യുതി വാങ്ങുന്നുവെന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വര്‍ധനയെന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോര്‍ഡാണ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest