Kerala
കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി
കേബിള്‍ വലിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കെ എസ് ഇ ബി വിശദീകരിക്കണം.

കൊച്ചി| കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിലെ അപകടരകരമായ കേബിളുകള്‍ സംബന്ധിച്ച് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. സൂരക്ഷാ ചട്ടങ്ങള്‍ ഉറപ്പാക്കാന്‍ കെ എസ് ഇ ബിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേബിള്‍ നീക്കം ചെയ്യുന്നതിനെതിരെ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ദേശം.
അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് കോടതി കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. മാത്രമല്ല കേബിള്‍ വലിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കോടതിയില്‍ വിശദീകരിക്കുകയും കെ എസ് ഇ ബി സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം.
---- facebook comment plugin here -----