kerala state electricity board
സംസ്ഥാനത്തെ മഴക്കെടുതിയില്‍ കെ എസ് ഇ ബിക്ക് ഉണ്ടായത് 13.67 കോടി രൂപയുടെ നാശനഷ്ടങ്ങള്‍
ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകളാണ് തകരാറിലായത്
തിരുവനന്തപുരം | കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിവൃഷ്ടിയും തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ നാശനഷ്ടമാണുണ്ടാക്കിയതെന്ന് കെ എസ് ഇ ബി. 60 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായി. 339 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 1398 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 3074 ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനം നിലച്ചു. ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകളാണ് തകരാറിലായത്. ആകെ 13.67 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. ഇവയില്‍ ഭൂരിഭാഗവും പത്തനംതിട്ട, പാല, തൊടുപുഴ എന്നീ സര്‍ക്കിളുകളിലാണെന്നും കെ എസ് ഇ ബി അറിയിച്ചു.
വൈദ്യുതി സംവിധാനത്തിന്റെ പുന:സ്ഥാപനം യുദ്ധകാലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നതിന് ചീഫ് എഞ്ചിനിയര്‍മാര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍മാര്‍, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍മാര്‍ എന്നിവരടങ്ങിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിതായും കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.