Kerala
വൈദ്യുതി നിയന്ത്രണം തുടരാൻ കെഎസ്ഇബി; ഇന്നും വിവിധയിടങ്ങളില്‍ 15 മിനിറ്റ് വീതം കറണ്ട് പോകും
പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞതും വൈദ്യുതി ആവശ്യകതയില്‍ വന്‍ വര്‍ധനവുണ്ടായതുമാണ് നിയന്ത്രണത്തിന് കാരണം.

തിരുവനന്തപുരം| സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക. വൈകീട്ട് ഏഴു മുതല്‍ രാത്രി 11മണിവരെയാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അറിയിക്കുന്നത്.ഈ സമയങ്ങളില്‍ ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.
പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞതും വൈദ്യുതി ആവശ്യകതയില്‍ വന്‍ വര്‍ധനവുണ്ടായതുമാണ് നിയന്ത്രണത്തിന് കാരണം.
ബുധനാഴ്ച രാത്രിയും സംസ്ഥാനത്തെങ്ങും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
---- facebook comment plugin here -----