Kannur
വയനാട്ടില്‍ കെ എസ് പി എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മൂന്ന് വീട് നിര്‍മ്മിച്ച് നല്‍കും
ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേരള സ്റ്റേറ്റ് സര്‍വ്വീസ്സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിന് കണ്ണൂര്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു
കണ്ണൂര്‍ | വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേരള സ്റ്റേറ്റ് സര്‍വ്വീസ്സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിന് കണ്ണൂര്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. കെ.എസ് .എസ്.പി.എ. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ധന സമാഹരണത്തിന് പുറമേ ചുരുങ്ങിയത് 3 വീടുകള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിര്‍മ്മിച്ചു നല്കുന്നതിന് തീരുമാനിച്ചു.
ദുരന്ത പശ്ചാത്തലത്തില്‍ ആഗസ്ത് 7,8,9 തീയ്യതികളില്‍ കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ നടത്താനിരുന്ന ത്രിദിന സത്യാഗ്രഹം സപ്തംബര്‍ 5,6,7 തീയ്യതികളിലേക്ക് മാറ്റി വെക്കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.വേലായുധന്‍ ഉദ്ഘാടനം ചെയ്തു.