Kerala
ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
എരുമേലി സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്.
ഇടുക്കി| ഇടുക്കി വാളറയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എരുമേലി സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്.
കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അരവിന്ദനെ അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----