Connect with us

Kerala

കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് ബസിൽ വന്നിടിച്ചതാണ് അപകടത്തിനു കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം | അരുവിക്കരയിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശികളായ ഷിബിൻ (18) ,നിധിൻ (21) എന്നിവരാണ് മരിച്ചത്.

ബൈക്ക് നിയന്ത്രണം വിട്ട് ബസിൽ വന്നിടിച്ചതാണ് അപകടത്തിനു കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ബസ് ഓഡയിലേക്ക് ചരിയുകയും മുൻവശത്തെ ഗ്ലാസ് തകരുകയും ചെയ്തു. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിൽ പോകുകയായിരുന്നു ബസ്.

അപകടം നടന്ന ഉടൻ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസിലെ രണ്ട് യാത്രക്കാർക്കും പരിക്കുണ്ട്.