Eranakulam
കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരുക്ക്
ഗുരുതരമായി പരുക്കേറ്റ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![](https://assets.sirajlive.com/2025/01/accident-10-897x538.jpg)
കൊച്ചി | എറണാകുളം പത്തടിപ്പാലത്തുണ്ടായ വാഹനാപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേറ്റു. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്നലെ രാത്രി 9.45ഓടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു.
---- facebook comment plugin here -----