Kerala
തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 21 പേര്‍ക്ക് പരുക്ക്
ഇടിയുടെ ആഘാതത്തില്‍ ബസുകളിലുണ്ടായിരുന്ന യാത്രക്കാരുടെ മുഖത്താണ് പരുക്കേറ്റത്.

തിരുവനന്തപുരം| തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഫ്‌ലൈ ഓവറില്‍ വച്ച് സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസുകളിലുണ്ടായിരുന്ന യാത്രക്കാരുടെ മുഖത്താണ് പരുക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
---- facebook comment plugin here -----