Kerala
പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രാക്കാരി മരിച്ചു
ഭര്‍ത്താവ് എല്‍ദോസിന് പരുക്കേറ്റു

പത്തനംതിട്ട| പത്തനംതിട്ട പന്തളത്ത് കെ എസ് ആര്‍ ടി സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പട്ടാഴി സ്വദേശി ലിനുമോള്‍ ആണ് മരിച്ചത്. ഭര്‍ത്താവ് എല്‍ദോസിന് പരുക്കേറ്റു. പന്തളം പോലീസ് സ്റ്റേഷന് സമീപം എംസി റോഡിലാണ് അപകടം സംഭവിച്ചത്. സ്‌കൂട്ടറിനെ മറികടക്കവേ ബസ് സ്‌കൂട്ടറിന്റെ ഒരു വശത്ത് തട്ടിയാണ് അപകടമുണ്ടായത്.
തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് സ്‌കൂട്ടറില്‍ തട്ടിയത്. ലിനു മോള്‍ സ്‌കൂട്ടറില്‍ നിന്നും വലതുവശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
---- facebook comment plugin here -----