Connect with us

Kerala

അഞ്ചലില്‍ കെഎസ്ആര്‍ടിസി ബസും ടെംപോയും കൂട്ടിയിടിച്ച് അപകടം ; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്‌

അപകടത്തില്‍ ടെംപോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Published

|

Last Updated

കൊല്ലം | കൊല്ലം അഞ്ചല്‍ ആയൂര്‍ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടെംപോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു മരണം സംഭവിച്ചു. ടെപോ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 14 പേര്‍ക്ക് പരുക്കുമുണ്ട്.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും റബ്ബര്‍ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിച്ചത്.

അപകടത്തില്‍ ടെംപോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Latest