Kerala
കായംകുളത്ത് കെ എസ് ആര്‍ ടി സി ബസിന് തീപ്പിടിച്ചു
രാവിലെ 9.30ഓടെ കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം.

കായംകുളം | കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപ്പിടിച്ചു. കായംകുളത്ത് നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ബസാണ് കത്തിയത്. പുക പടര്‍ന്നത് കണ്ടയുടന്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ദുരന്തം ഒഴിവായി. ബസ് പൂര്‍ണമായും കത്തി നശിച്ചു. രാവിലെ 9.30ഓടെ കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം.
അഗ്‌നിരക്ഷാ സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്
---- facebook comment plugin here -----