Kerala
എം സി റോഡിൽ കെഎസ്ആര്‍ടിസി ബസും പിക്കപ്പും കൂട്ടിയിടിച്ചു; എട്ട് പേര്‍ക്ക് പരുക്ക്
ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടൂര്‍ | എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. എട്ട് പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
പിക്കപ്പ് ഡ്രൈവര്‍ അഞ്ചല്‍ സ്വദേശി വിജയനും ഇദ്ദേഹത്തിന്റെ സഹായി അരുണിനുമാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. പിക്കപ്പ് വേഗതയിലായിരുന്നെന്നാണ് ബസിലെ യാത്രക്കാര്‍ പറയുന്നത്.
---- facebook comment plugin here -----