Connect with us

Kerala

തൃശൂര്‍ നഗരത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് കയറി ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരുക്ക്

പ്രതിമ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

Published

|

Last Updated

തൃശൂര്‍ |  തൃശൂര്‍ നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു. ഇന്ന് പലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തന്‍ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു.

മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. അതേ സമയം അപകടത്തില്‍പ്പെട്ട് പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു