Connect with us

Kerala

തുറവൂര്‍ അരൂര്‍ ദേശീയ പാതയിൽ വീണ്ടും കെഎസ്ആര്‍ടിസി ബസ്  ചെളികുഴിയില്‍ വീണു

കനത്തമഴമൂലം ഗതാഗതം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ദേശീയ പാത അതോറിറ്റി അധികൃതര്‍ പറയുന്നത്.

Published

|

Last Updated

ആലപ്പുഴ | തുറവൂര്‍ അരൂര്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് വീണ്ടും ചെളികുഴിയില്‍ താഴ്ന്നു. പത്തനംതിട്ടയില്‍ നിന്ന് കോഴിക്കോട്ടേക്കുപോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് കുഴിയില്‍ താഴ്ന്നത്.

ചെളി കുഴിയില്‍ താഴ്ന്ന ബസ് ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. നിരന്തരമായി ഇവിടെ ഇത്തരം അപകടം ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കനത്തമഴമൂലം ഗതാഗതം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ദേശീയ പാത അതോറിറ്റി അധികൃതര്‍ പറയുന്നത്. അടുത്തിടെ മറ്റൊരു കെഎസ്ആര്‍ടിസി ബസും സമാനമായ രീതിയില്‍ കുഴിയില്‍വീണിരുന്നു.

 

Latest