Kerala
അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരുക്ക്
പരുക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇടുക്കി| അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്കും മുന്‍വശത്തിരുന്ന യാത്രക്കാര്‍ക്കും പരുക്കേറ്റു. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്.
പരുക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരും അത് വഴിയെത്തിയ യാത്രക്കാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----