Kerala
കെ എസ് ആര്‍ ടി സി ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍പെട്ടു; മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ മരിച്ചു
ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം
മലപ്പുറം | മലപ്പുറത്തുനിന്ന് പുറപ്പെട്ട കെ എസ് ആര്‍ ടി സി ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ വെലത്തൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്.
ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം. മലപ്പുറം ഡിപ്പോയില്‍ നിന്ന് ഇന്നലെ വൈകിട്ട് ബംഗലുരുവിലേക്ക് പുറപ്പെട്ട സൂപ്പര്‍ ഡീലക്‌സ് ബസ്സ് ആണ് പുലര്‍ച്ചെ നാലു മണിയോടെ നഞ്ചന്‍കോടിന് സമീപം മധൂരില്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു കയറിയത്. മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചന്‍കോട്. ഡ്രൈവര്‍ ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
---- facebook comment plugin here -----