Connect with us

Kerala

കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് നേര്യമംഗലം വില്ലാന്‍ചിറക്ക് സമീപത്ത് വെച്ച് മറിഞ്ഞത്.

Published

|

Last Updated

കൊച്ചി | കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാരില്‍ ചിലര്‍ക്കും പരുക്കേറ്റു. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. കണ്ടക്ടറുടെ കൈയൊടിഞ്ഞു. 30 പേരാണ് ബസില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ 20 പേര്‍ക്കും പരുക്കുണ്ട്. പരുക്കേറ്റ എല്ലാവരും കോതമംഗലം ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് നേര്യമംഗലം വില്ലാന്‍ചിറക്ക് സമീപത്ത് വെച്ച് മറിഞ്ഞത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.