Kerala
ഇടുക്കിയില്‍ കെ എസ് ആര്‍ ടി സി ബസ് കൊക്കയിലേക്ക മറിഞ്ഞു അപകടം; നാല് മരണം
മാവേലിക്കര സ്വദേശികളാണ്് മരിച്ചത്
തൊടുപുഴ | ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആര്‍ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ രമാ മോഹന്‍(51), അരുണ്‍ ഹരി(40), സംഗീത്(45), ബിന്ദു(59) എന്നിവരാണ് മരിച്ചത്. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വളവില്‍വെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. എന്നാല്‍ മരങ്ങളില്‍ തട്ടി ബസ് നിന്നു. 34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് അറിയുന്നത്
പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും മോട്ടോര്‍ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു