Kerala
വയനാട്ടില്‍ കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്
പരുക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്‍പ്പറ്റ | വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. ദേശീയ പാതയില്‍ വെള്ളാരംകുന്നിന് സമീപമാണ് അപടമുണ്ടായത്.കല്‍പ്പറ്റയില്‍ നിന്ന് കോഴിക്കോട് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ദേശീയപാതയ്ക്ക് സമീപത്ത് ഹോം സ്റ്റേയുടെ മുറ്റത്തേക്കാണ് ബസ് മറിഞ്ഞത്. പരുക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍