Connect with us

Kerala

താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് അഴുക്കുചാലില്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു

ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങള്‍ വണ്‍വേയായി കടത്തിവിടുന്നുണ്ട്.

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് അഴുക്കുചാലില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.ചൊവ്വാഴ്ച രാവിലെ 6.30ഓടെ എട്ടാം വളവിനടുത്താണ് ബസ് കുടുങ്ങിയത്.കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസാണ് അപകടത്തില്‍പെട്ടത്.

വേറെയൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ്  ബസ് അഴുക്കുചാലിലേക്ക് തെന്നിമാറിയത്. ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് ഒരു കിലോ മീറ്ററിലേറെ ദൂരത്തില്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങള്‍ വണ്‍വേയായി കടത്തിവിടുന്നുണ്ട്.

Latest