Connect with us

ksrtc

കെ എസ് ആര്‍ ടി സി പ്രതിസന്ധി: ശക്തമായ സമരത്തിന് യൂനിയനുകള്‍

കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്നും സി ഐ ടി യു

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് യൂനിയനുകള്‍. 19 മുതല്‍ ചീഫ് ഓഫീസുകള്‍ക്ക് മുന്നില്‍ വമ്പന്‍ സമരമെന്ന് സി ഐ ടി യു അറിയിച്ചു. അതേസമയം, കെ എസ് ആർ ടി ഇ എയുടെ അനിശ്ചിതകാല സമരം തുടരുകയാണ്.

ശമ്പള വിതരണം അഞ്ചാം തീയതി കടക്കരുതെന്ന വ്യവസ്ഥ ലംഘിച്ച കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്നും സി ഐ ടി യു ചൂണ്ടിക്കാട്ടി. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിനും ബാധ്യതയുണ്ട്. സബ്‌സിഡിയില്ലാതെ ആര്‍ ടി സികള്‍ക്ക് മുന്നോട്ടുപോകാനില്ലെന്നും സി ഐ ടി യു അഭിപ്രായപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധി കാരണം മാര്‍ച്ച് മാസത്തെ ശമ്പളം കെ എസ് ആര്‍ ടി സിയില്‍ മുടങ്ങിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പ് ഇന്നലെ പണം അനുവദിച്ചെങ്കിലും ഇന്നും നാളെയും അവധി ദിനമായതിനാല്‍ ജീവനക്കാര്‍ക്ക് വിഷുവിന് ശമ്പളം ലഭിക്കില്ല.

---- facebook comment plugin here -----

Latest