Kerala
കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
രണ്ടാം പ്രതി അഷറഫ് വിചാരണക്കിടെ മരിച്ചു
കൊച്ചി | ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പന്ത്രണ്ട് വര്‍ഷം കഠിന തടവ്. ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് ഡ്രൈവറായിരുന്ന സദാശിവന്‍ കൊല്ലപ്പെട്ട കേസിലാണ് ആലുവ മുപ്പത്തടം സ്വദേശി അനസ് എന്ന സുകേശനെ ശിക്ഷിച്ചത്. എറണാകുളം വടക്കന്‍ പറവൂര്‍ അഡിഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി.
2013 ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളമശ്ശേരിയില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ബസ് വൈകിട്ട് 7 ന് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് കയറ്റുന്നതിനിടെ ദേഹത്ത് ഉരഞ്ഞു എന്നാരോപിച്ച് സമീപത്തുണ്ടായിരുന്ന സുകേശനും സുഹൃത്ത് അഷറഫും ബസില്‍ കയറി സദാശിവനെ മര്‍ദ്ദിക്കുകയായിരുന്നു. പരുക്കേറ്റ് അവശനായ സദാശിവനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആലുവ ഗവണ്‍മന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജാമ്യത്തിലിറങ്ങി മുങ്ങിയ സുകേശനെ വീണ്ടും അറസ്റ്റ് ചെയ്താണ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. രണ്ടാം പ്രതി അഷറഫ് വിചാരണക്കിടെ മരിച്ചു